തിരുവനന്തപുരം: കണിയാപുരം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ബോംബ് ഭീഷണി. ഇതേതുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും മാറ്റി. ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഇന്ന് രാവിലെ തമ്പാനൂർ ബസ് ഡിപ്പോയിലാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്റര്‍നെറ്റ് കോളിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്.
ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ആറ്റിങ്ങൽ ഡി വൈ എസ്പി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വ്യാജ സന്ദേശമെന്നാണ് സംശയം. പൊലീസ് ജാഗ്രത തുടരുകയാണ്. പരിശോധന തുടരുന്നുണ്ടെങ്കിലും സർവ്വീസുകളൊന്നും തടസപ്പെട്ടിട്ടില്ല.