ന്യൂയോർക്കിലെ ‘ഇല’ എന്ന റസ്റ്റോറന്റിൽ ഒരുക്കിയ അത്താഴവിരുന്നിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഭർത്താവ് നിക്ക് ജോനാസിനൊപ്പമാണ് പ്രിയങ്ക പാർട്ടി സംഘടിപ്പിച്ചത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ മലാല യൂസഫ്സായി, ഡിസൈനർ പ്രഭൽ ഗുരുഗ്, ലോറ ബ്രൗൺ, രാധിക ജോനാസ്, സരിത ചൗധരി എന്നിവര്ക്കായിരുന്നു ക്ഷണം.ഇതിനിടെ പകര്ത്തിയ ചിത്രങ്ങള് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇതിന് താഴെ, ബോളിവുഡ് താരത്തിന്റെ ലുക്കിനേയും വസ്ത്രധാരണത്തിനേയും നിരവധി പേർ പ്രശംസിച്ചിട്ടുണ്ട്. കറുത്ത ബാക്ക്ലസ് മാക്സി വസ്ത്രം ധരിച്ച പ്രിയങ്ക പാർട്ടിയിൽ ക്ലാസിക് ലുക്കിലാണ് എത്തിയത്. ഈ വസ്ത്രം ഫാഷൻ ലേബൽ കെയ്ത്തില് നിന്നുള്ളതാണ്. ഇതിന് രണ്ട് ലക്ഷം രൂപയാണ് വില.
Trending
- കൈവിലങ്ങ് അണിഞ്ഞ് പ്രതിപക്ഷ എംപിമാര്, ഇന്ത്യക്കാരുടെ നാടുകടത്തലില് പ്രതിഷേധം
- കൊച്ചി – ലണ്ടൻ എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചേക്കും
- കാക്കനാട് കാർ സർവീസ് സെന്ററിൽ വൻ തീപിടിത്തം
- ഇടുക്കിയില് കാട്ടാനയാക്രമണത്തില് ഒരാള്ക്ക് ദാരുണാന്ത്യം
- പോള ഹുർദുമായി പ്രണയബന്ധത്തിൽ; ബിൽ ഗേറ്റ്സ്
- ട്രെയിൻ യാത്രക്കാർക്ക് ഇത് സന്തോഷ നിമിഷം
- കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ റാഗിംഗ്; 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
- ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കൾതമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് തലയിൽ വെട്ടേറ്റു