ന്യൂഡൽഹി: യുവതിയുടെ ശരീരഭാഗങ്ങൾ വെട്ടി പ്രത്യേക പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ച നിലയിൽ. ഡൽഹിയിലെ ഗീത കോളനി മേൽപ്പാലത്തിലാണ് യുവതിയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. രാവിലെ 9.15നാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. മേൽപ്പാലത്തിന് താഴെ യുവതിയുടെ തലയും ശരീരഭാഗങ്ങളും കറുത്ത പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചിരുന്ന നിലയിൽ ആയിരുന്നു. മേൽപ്പാലത്തിന് സമീപമുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും ഡ്രോണും തെരച്ചിൽ നടത്തി. കൊലപാതകം മറ്റൊരിടത്ത് വച്ച് നടത്തിയ ശേഷം പ്രതി യുവതിയുടെ ശരീരഭാഗം മുറിച്ച് കവറിനുള്ളിൽ ആക്കി ഇവിടെ ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് നിഗമനം. ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഗീത കോളനിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതായും റിപ്പോർട്ടുണ്ട്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി