കോഴിക്കോട്: തിക്കോടിയില്‍ മത്സ്യബന്ധനത്തിന് പോയ ചെറുവള്ളം മറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു.
തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പില്‍ ഷൈജു (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പില്‍ രവി (59), തിക്കോടി പീടികവളപ്പില്‍ ദേവദാസ് (59) എന്നിവരെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം.
കോടിക്കലില്നിന്ന് പോയ വള്ളം കാറ്റിലും തിരയിലുംപെട്ട് മറിയുകയായിരുന്നു. ഷൈജു വലയില്‍ കുടുങ്ങിപ്പോയി. കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു വള്ളമെത്തിയാണ് മൂന്നു പേരെയും കരയ്ക്കെത്തിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഷൈജുവിനെ രക്ഷിക്കാനായില്ല.
കരയില്‍നിന്ന് 18 കിലോമീറ്ററോളം അകലെയാണ് അപകടമുണ്ടായത്. നിഖിലയാണ് ഷൈജുവിന്റെ ഭാര്യ. പിതാവ്: ശ്രീധരന്, മാതാവ്: സുശീല.
Trending
- 5 വര്‍ഷം ശമ്പളമില്ലാതെ ജോലി: ആത്മഹത്യ ചെയ്ത് 24 ദിവസത്തിനു ശേഷം അലീനയ്ക്ക് നിയമന അംഗീകാരം
- ഈദുല്‍ ഫിത്തര്‍: ബഹ്റൈനില്‍ 630 തടവുകാര്‍ക്ക് മാപ്പു നല്കി
- തിക്കോടിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് യുവാവ് മരിച്ചു
- ബഹ്റൈന്‍ ചാന്ദ്രദര്‍ശന സമിതി 29ന് യോഗം ചേരും
- ഈദുല്‍ ഫിത്തര്‍: ബഹ്റൈന്‍ വിപണിയില്‍ വ്യവസായ മന്ത്രാലയം പരിശോധന ശക്തമാക്കി
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: വിജയികള്‍ക്ക് അവാര്‍ഡ് നല്കി
- ബഹ്റൈനിലെ ഈദ് നമസ്കാര ഒരുക്കങ്ങള്‍ സുന്നി എന്‍ഡോവ്മെന്റ്സ് കൗണ്‍സില്‍ പരിശോധിച്ചു
- ഫോര്‍മുല 1: സുരക്ഷാ നടപടികള്‍ ചര്‍ച്ച ചെയ്തു