മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ “ഹെല്പ് & ഡ്രിങ്ക്” എന്ന കുടിവെള്ള ഭക്ഷണ വിതരണസേവന പ്രവർത്തനത്തിന് ജൂലൈ 14 ന് തുടക്കമാകും. ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിൻറെ പിന്തുണയോടെയാണ് സേവന പരിപാടി നടക്കുക. അർഹതപ്പെട്ട തൊഴിലാളികൾക്ക് കടുത്ത വേനലിൽ ദാഹജലം, പാനീയങ്ങൾ, പഴവർഗങ്ങൾ, പ്രാതൽ ഭക്ഷണങ്ങൾ എന്നിവ എത്തിച്ച് നൽകുകയാണ് ലക്ഷ്യം.
“ബി.എം.ബി.എഫ് ഹെല്പ് & ഡ്രിങ്ക്” എന്ന പേരിൽ 2015 ൽ തുടക്കം കുറിച്ച സേവന പരിപാടി വിവിധ മന്ത്രാലയങ്ങളിലെയും സ്വദേശികളുടെയും വിദേശികളുടെയും ഇടയിൽ ഏറെ പ്രശംസ ഏറ്റുവാങ്ങി ഒമ്പതാം വർഷത്തിലേക്ക് കടക്കുകയാണ്.