മനാമ: ബഹ്റൈൻ സൽമാനിയ ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട അടൂർ സ്വദേശി അച്ചാമ്മ ലാലി തോമസിന്റെ നിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബഹ്റൈനിലെ സാമൂഹിക രംഗത്തും രക്തദാന ക്യാമ്പുകളിലും സജീവമായി പിന്തുണ നൽകുന്ന വ്യക്തിയായിരുന്നു ഇവർ.


