
മനാമ: അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്റരിൽ അത്യാവശ്യമായി രക്തം ആവശ്യമുള്ളതിനാൽ കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ഏപ്രിൽ 11 വെള്ളിയാഴ്ച കാലത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഹൃദയ ശാസ്ത്രക്രിയക്കായാണ് രക്തം ആവശ്യമുള്ളത്.
രക്തം നല്കാൻ സന്നദ്ധരായവർ അന്നേ ദിവസം 7:30 നും 11:30 നും അവാലി ബ്ലഡ് ബാങ്കിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കൊയിലാണ്ടിക്കൂട്ടം
ബഹ്റൈൻ ചാപ്റ്റർ മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷ്. പി.കെ യെ 39725510 എന്ന നമ്പറിൽ ബന്ധപ്പെടാം.
