ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ജനസാന്ദ്രതയുള്ള മേഖലയില്‍ സ്ഫോടനം നടത്താന്‍ ഐഎസ് നിര്‍ദേശിച്ചിരുന്നെന്ന് കഴിഞ്ഞ ദിവസം പിടിയിലായ ഭീകരന് അബാദുള്‍ യൂസഫ്. ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബവുമായി രാജ്യം വിടാന്‍ പദ്ധിതിയിട്ടിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി. അഫ്ഗാനിസ്താനിലോ, സിറിയയിലോ കുടുംബവുമായെത്തി ഐഎസില്‍ ചേരാണ് ഉദ്ദേശിച്ചിരുന്നതെന്നും അബ്ദുള്‍ യൂസഫ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മകന് ചെയ്തത് തെറ്റാണെന്നും ഇത്തരം പ്രവര്‍ത്തികളില്‍ സങ്കടമുണ്ടെന്നും, ഐഎസ് ബന്ധം അറിഞ്ഞപ്പോള്‍ മകനോട് പിന്മാറാന് ആവശ്യപ്പെട്ടിരുന്നതായും അറസ്റ്റിലായ യൂസഫിന്റെ അച്ഛന് കഫീല്‍ ഖാന് പറഞ്ഞു. ഇന്ത്യയിലെ ഏതെങ്കിലും നഗരത്തില്‍ ആക്രമണം നടത്താന്‍ ഐഎസില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നു. അതേസമയം ആക്രണം നടത്താന്‍ ഇയാള്‍ക്ക് സ്ഫോടക വസ്തുക്കള്‍ എത്തിച്ച മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Trending
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ