ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയെ സമീപിച്ചു. കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ് കോടതിയെ സമീപിച്ചത്. ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു.ബിനീഷിനെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും കർണാടക ഹൈക്കോടതി പരിഗണിച്ചില്ല. സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ബിനീഷ് കോടിയേരി കൃത്യമായ വിശദീകരണം നൽകിയിട്ടില്ലെന്നും ഇ ഡി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. ഇഡി രജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയായിരുന്നു ബിനീഷ്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർക്ക് അറിയേണ്ടതെന്നും കേരളത്തിൽ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവർ പറയുന്നതുപോലെ പറയാൻ തയാറാകാത്തതാണ് തന്നെ കേസിൽ പെടുത്താൻ കാരണമെന്നും ജാമ്യം ലഭിച്ചതിനുപിന്നാലെ ബിനീഷ് ആരോപിച്ചിരുന്നു. കേസിൽ ഒരു വർഷവും രണ്ട് ദിവസവും നീണ്ട ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് കോടിയേരി പുറത്തിറങ്ങിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ബിനീഷിന് ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി അന്ന് ജാമ്യം അനുവദിച്ചത്.
Trending
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു
- ടീം ശ്രെഷ്ഠ ബഹ്റൈൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു