
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കേസുകളില്‍ ജീവപര്യന്തം തവുശിക്ഷ അനുഭവിക്കുന്ന മൂന്നു പേര്‍ക്കെതിരെ 80,000 ദിനാര്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി.
പ്രതികളിലൊരാള്‍ അമേരിക്കക്കാരനും ഒരാള്‍ ബഹ്റൈനിയുമാണ്. ഇവര്‍ മയക്കുമരുന്ന് വിപണനം നടത്തി സമ്പാദിച്ച പണമാണ് വെളുപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസ് കോടതി ഓഗസ്റ്റ് 11ലേക്കു മാറ്റി.
മയക്കുമരുന്ന് ഉല്‍പ്പാദനം, വിപണനം തുടങ്ങിയ കേസുകളിലാണ് ഇവരിപ്പോള്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നത്.
