മനാമ: ഓണാഘോഷത്തോടനുബന്ധിച്ചു ബഹ്റൈൻ കേരള സോഷ്യൽ ഫോറം എന്ന ബി കെ എസ് എഫ് തിരുവോണദിനത്തിൽ വീടുകളിലൊരുക്കിയ പൂക്കളമത്സരത്തിൽ സിന്ധു ഷാജിക്കുട്ടൻ (മനാമ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശ്രീഭവാനി വിവേക് (മുഹറഖ്) രാണ്ടാം സ്ഥാനവും സാനിയ സറീൻ നജുമ (സൽമാനിയ), ധനലക്ഷ്മി അരുൺ (റിഫ) മൂന്നാം സ്ഥാനം പങ്കിട്ടു. 25 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. ഏല്ലാവർക്കും പ്രോത്സാഹന സമ്മാനം ലഭിക്കും. മത്സരങ്ങൾക്ക് മണിക്കുട്ടൻ, നജീബ് കടലായി, ഹാരിസ് പഴയങ്ങാടി, കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, അൻവർ ശൂരനാട്, സുഭാഷ് അങ്ങാടിക്കൽ എന്നിവർ നേതൃത്വം നൽകി. സെപ്തംബർ 4 നു വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ 7 വരെ ഓൺ ലൈൻ പാട്ടുമത്സരവും ബി കെ എസ് എഫ് സംഘടിപ്പിക്കുന്നുണ്ട്.രെജിസ്ട്രേഷന് 33610836, 33403533, 38899576 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി