മനാമ: ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളുടെ വലിയ രീതിയിലുള്ള എയർ ചാർജ് വർദ്ധനയുടെ കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭാരവാഹികൾ ബഹ്റൈൻ എം പി അമ്മാർ അഹമ്മത് അൽ ബന്നായിയുമായി ചർച്ച നടത്തി. അദ്ദേഹത്തിന് കാര്യങ്ങൾ വിഷദമായി വിവരിച്ച് കൊടുത്തു.
കൂടാതെ മറ്റൊരു പ്രധാന വിഷയമായ നിയമ പരമല്ലാത്ത രീതിയിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ വെള്ള കടലാസിൽ ഒപ്പിട്ട് വേടിക്കുകയും പിന്നീട് ഭീമമായ സംഖ്യ കാണിച്ച് നിയമപരമായി കേസ് കൊടുത്ത് ഇരകളെ യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ധാരാളം ഈ കോവിഡ് കാലത്തും വർദ്ധിച്ച് വരികയാണന്നുള്ള കാര്യവും ശ്രദ്ധയിൽപ്പെടുത്തി.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഈ രണ്ട് വിഷയങ്ങളിലും അദ്ദേഹം ഗൗരവമായി ഇടപെടുമെന്ന് ബികെഎസ്എഫ് -ന് ഉറപ്പ് നൽകി. ബികെഎസ്എഫ് ഭാരവാഹികളായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, നെജീബ് കടലായി, സത്താർ സത്തായി എന്നിവരും പങ്കെടുത്തു.