മനാമ: ബഹ്റൈനിലെ അനന്തപുരി അസോസിയേഷൻ പ്രസിഡന്റ് ജോർജ് വർഗീസ് സാമുവലിന്റെ മരണത്തെ തുടർന്ന് നാട്ടിലായിരുന്നു മകനെ ബഹറിനിൽ എത്തിക്കുക എന്നത് ഇപ്പോളത്തെ സാഹചര്യത്തിൽ പ്രയോഗികമായിരുന്നില്ല. എന്നാൽ ബഹ്റൈനിലെ നന്മകളുടെ കൂട്ടായ്മ ആയ ബഹ്റൈൻ കേരള സോഷ്യൽ ഫോറം എന്ന BKSF ൻറെ ഫസൽ ഉൽ ഹക്കിൻറെയും,ബഷീർ അമ്പലായിയുടേയും ഇടപെടൽ മൂലം വിസിറ്റ വിസ, ഫ്ലൈറ്റിൽ ടിക്കറ്റ് എന്നിവ സംഘടിപ്പിക്കുകയും ജോർജ് വർഗീസ് സാമുവലിന്റെ മകൻ ജൂവൽ ഇന്ന് പുലർച്ചെ കോവിഡ് ടെസ്റ്റ് കഴിഞ്ഞു ബഹ്റൈൻ എയർപോർട്ടിൽ നിന്ന് പുറത്തിറക്കുകയും ചെയ്തു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
മാതാവും കുടുബവും എയർപോർട്ടിൽ എത്തിയിരുന്നു. ജോർജ് വർഗീസ് സാമുവലിന്റെ ഭൗതികശരീരം ഇന്ന് രാത്രി പ്രോട്ടോകോൾ പ്രകാരം മതാചാരങ്ങൾ നടത്തിയതിന് ശേഷം അടക്കം ചെയ്യുന്നതായിരിക്കും. സാമൂഹിക സേവനം പണം ഉണ്ടാക്കാനുള്ള കച്ചവട മാർഗ്ഗമല്ല, മറിച്ച് സേവനം മാത്രം ആയിരിക്കണം എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഇതിനു വേണ്ടി യഥാസമയം യുദ്ധകാലടിസ്ഥാനത്തിൽ സേവനം ചെയ്ത ഫസലിൻറെയും,ബഷീർ അമ്പലായിയുടേയും പ്രവർത്തനം.