മനാമ : ബി.കെ.എസ്.എഫിന്റെ സജീവ അംഗവും മാധ്യമപ്രവർത്തകനുമായിരുന്ന ജോമോൻ കുരിശിങ്കലിന്റെ കുടുംബത്തിന് ബി.കെ.എസ്.എഫ് സഹായധനം കൈമാറി. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ വേണ്ടിയാണുബി.കെ.എസ്.എഫ് പണം സ്വരൂപിക്കാൻ തുനിഞ്ഞത് പിന്നീട് അതിനെ ബി.കെ.എസ്.എഫ് ഭാരവാഹികൾ മുഖ്യധാരയിൽ നിന്ന് ജോമോന്റെ കുടുംബത്തിന് ഒരു കൈത്താങ്ങായി പ്രവർത്തിക്കുകയും ബി.കെ.എസ്.എഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മൃതദേഹം പെട്ടെന്ന് തന്നെ നാട്ടിൽ എത്തിക്കാനും സാധിച്ചു.
ജോമോന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബ സ്ഥിതി അന്വേഷിച്ചപ്പോൾ ഏറെ പരിതാപകരമായ അവസ്ഥയിലാണെന്ന് മനസ്സിലാക്കുകയും ബി.കെ.എസ്.എഫ് കൂട്ടായ്മ എത്രയും പെട്ടന്ന് കുടുംബ സഹായ ഫണ്ടിന് തുടക്കമിടുകയും ചെയ്തു .
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-18-feb-2021/
ഗ്രൂപ്പിലെ സജീവ അംഗവും മാധ്യമപ്രവർത്തകനുമായ സേതുരാജ് കടയ്ക്കൽ 51 ബഹ്റൈൻ ദിനാർ ഫണ്ട് പ്രഖ്യാപിച്ച് തുടക്കമിട്ടപ്പോൾ ഗ്രൂപ്പിലെ സജീവ അംഗവും സാമൂഹ്യപ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്ത് മ്യതദേഹം കൊണ്ട് പോകുന്നതിനുള്ള എല്ലാ ചിലവുകളും വഹിക്കുകയും, അൽ റാബി ഗ്രൂപ്പ് ചെയർമാൻ മുജീബ് 600 ബഹ്റൈൻ ദിനാർ, ബാബുരാജ് 300 ദിനാർ, വർഗീസ് കുര്യൻ 250 ദിനാർ, ലത ഉണ്ണികൃഷ്ണൻ 150 ദിനാർ, ഗുരുദേവ കൾച്ചറൽ സൊസൈറ്റി 100 ദിനാർ, മുഹമ്മദ് മൻസൂർ (ഐ ഒ സി)100 ദിനാർ, ദാർ അൽ ഷിഫ 100 ദിനാർ അങ്ങിനെ ചെറുതും വലുതുമായ അംഗങ്ങളുടെ നിറഞ്ഞ മനസ്സോടെയുള്ള സഹായഹസ്തം നന്ദിയോടെ ബി.കെ.എസ്.എഫ് ഭാരവാഹികൾ സ്വീകരിച്ചുകൊണ്ട് എല്ലാം സംഖ്യയും കൂട്ടി അഞ്ച് ലക്ഷത്തി പതിനെട്ടായിരത്തി പതിനേഴ് രൂപ നാൽപത്തിയാറ് പൈസ (IRS 518017.46) ജോമോന്റെ ഭാര്യയുടെയും മക്കളുടെയും മാത്രമായ അക്കൗണ്ട് നമ്പറിലേക്ക് ബി.കെ.എസ്.എഫ് ഡ്രാഫ്റ്റ് എടുക്കുകയും ജോമോന്റെ കുടുംബം താമസിക്കുന്ന വാടകവീട്ടിൽ വെച്ച് ബി.കെ.എസ്.എഫ് ഗ്രൂപ്പിലെ സജീവ അംഗവും സാമൂഹ്യസേവന പ്രവർത്തകനുമായ സിയാദ് ഏഴംകുളം രേഖാമൂലം കൈമാറുകയും ചെയ്തു.