മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ്) രണ്ടാം ഈദ് ദിനത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെ സംഘടിപ്പിച്ച ഈദുൽ ആദ്ഹ സംഗമം കോവിഡ് കാലത്ത് സാമൂഹിക അകലത്തിൽ കഴിയുന്നവരുടെ സ്നേഹവും സാഹോദര്യവും ഒരു സ്ക്രീനിലൂടെ പങ്കുവെച്ചും ആശ്ലേഷിച്ചും മാനവികതയുടെ മാതൃക സംഗമമായി. ഫക്രുദ്ദീൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു ഈദുൽ ആദ്ഹ സന്ദേശം അവതരിപ്പിച്ചു.
രക്ഷാധികാരി ബഷീർ അമ്പലായി നിയന്ത്രിച്ച യോഗത്തിൽ സുബൈർ കണ്ണൂർ, നജീബ് കടലായി, ഹാരിസ് പഴയങ്ങാടി എന്നിവർ ബി കെ എസ് എഫ് ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുകയും ഈദ് ആശംസകളും നേരുകയും ചെയ്തു.
സോമൻ ബേബി, ഫ്രാൻസിസ് കൈത്തരത്ത്, മുഹമ്മദ് മൻസൂർ, എബ്രഹാം ജോൺ, അമ്പിളികുട്ടൻ, നാസർ മഞ്ചേരി, ജനാർദ്ദനൻ, ഫസൽ ഹഖ്,ലത്തീഫ് ആയഞ്ചേരി, ഫൈസൽ മാഹി .ചെമ്പൻ ജലാൽ, ബഷീർ വാണിയക്കാട്, സലാം മമ്പാട്ടുമൂല, രാജീവ് വെള്ളിക്കോത്ത്, അബ്ദുറഹ്മാൻ മാട്ടൂൽ, സുധി പുത്തൻവേലി, സുനിൽ ബാബു, ശ്രീജ ശ്രീധരൻ, ഇസ്മത്ത്, മൊയ്തീൻ പയ്യോളി, ബഷീർ കുമാരനെല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.
ബി കെ എസ് എഫ് എക്സിക്യൂട്ടീവ് അങ്ങളായ മണിക്കുട്ടൻ, അൻവർ കണ്ണൂർ, ഗംഗൻ, ലത്തീഫ് മരക്കാട്ട്, നുബിൻ, സലീം നമ്പ്ര, ഷിബു, മൻസൂർ, നൗഷാദ് പൂനൂർ, നജീബ്, സൈനൽ എന്നിവർ നേതൃത്വം നൽകി. കാസിം പാടത്തകായിൽ നന്ദിയും സൂം നിയന്ത്രണവും നടത്തി. തുടർന്ന് നടന്ന കലാ പരിപാടികൾക്ക് ബി കെ എസ് എഫ് കൂട്ടായ്മ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.