മനാമ: ബഹ്റൈനിലെ സാമൂഹ്യ സേവന രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടായ്മയായ (BKSF) ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആദ്യചാർട്ടഡ് വിമാനം നാളെ ഉച്ചക്ക് 12 മണിക്ക് കോഴിക്കോട്ടേക്ക് യാത്രതിരിക്കും. ബഹ്റൈനിൽ ആദ്യമായിട്ടാണ് ഒരു ചാർട്ടഡ് വിമാനം ഇതുവരെ സംഘടനകൾ പ്രഖ്യാപിച്ച നിരക്കിനേക്കാൾ കുറഞ്ഞ നിരക്കായ 99 ബഹ്റൈൻ ദിനാറിന് നൽകുന്നത്. ഫഹദാൻ ട്രാവൽസുമായി സഹകരിച്ചാണ് അവശതയനുഭവിക്കുന്നവർക്കും അർഹതപ്പെട്ടവർക്കും വേണ്ടി ഈ യാത്ര ഒരുക്കുന്നത്. കൂടാതെ രണ്ട് വയസ്സ് വരെ തികയുന്ന കുട്ടികൾക്കും തീർത്തും സൗജന്യമാക്കിയിരുകുകയാണ് ഈ സേവനം 46 kg ലേഗേജും 7 kg ഹാൻഡ് ബാഗും കൂടെ ഓരോ യാത്രക്കാരനും കൊണ്ടു പോവാം. ഈ കൊറോണ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സഹായവുമായി ബഹ്റൈനിൽ സജീവമാണ് ബഹ്റൈൻ കേരള സോഷ്യൽ ഫോറാം.
Trending
- ഇന്ത്യയിപ്പോൾ നിക്ഷേപകര്‍ക്ക് ചുവപ്പുപരവതാനി വിരിക്കുന്നു-രാജ്നാഥ് സിങ്
- സ്കൂള്‍ബസില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം, അടിയേറ്റു ഒമ്പതാംക്ലാസുകാരന് മരിച്ചു
- പിസി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു
- രാജ്യസഭാ സീറ്റ് കമൽഹാസനു നൽകാൻ ഡിഎംകെ
- പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ നാല് പേർ അറസ്റ്റിൽ
- വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
- അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു
- കായിക മികവിനെ ജ്വലിപ്പിച്ച് എന്‍.എച്ച്.എസ്. വാര്‍ഷിക സ്പോര്‍ട്സ് മീറ്റ്