മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെയും മലയാളി ബിസിനസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ബി.കെ.എസ്.എഫ് ആൻഡ് ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് 2020 സംയുക്തമായി ഈ വർഷം തൊഴിലാളികളുടെ പണിസ്ഥലങ്ങളിൽ നടത്തിവന്നിരുന്ന പഴവർഗങ്ങളുടേയും കുടിവെള്ളത്തിന്റെയും വിതരണത്തിനും സമാപനം കുറിച്ചു. വിവിധ തൊഴിൽ ശാലകളിൽ വിതരണം നടത്തിയ സേവന കർമ്മം എസ്.എം.എസ് കമ്പനിയിൽ മുൻ ഐ സി അർ എഫ് ചെയർമാനും മുൻ കേരളീയ സമാജം പ്രസിഡന്റുമായിരുന്ന സാമൂഹ്യസേവന പ്രമുഖനുമായ ജോൺ ഐപ്പ് ഈ വർഷത്തെ സമാപന ഉൽഘാടനം നിർവഹിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിന്റെ സ്വാഗതത്തോടെ തുടങ്ങിയ ചടങ്ങിൽ ബഷീർ അമ്പലായി അദ്ധ്യക്ഷതവഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ കൺവീനർ ഹാരിസ് പഴയങ്ങാടി ആശംസകളർപ്പിച്ചു. ഹെൽപ് ആൻഡ് ഡ്രിങ്ക് കൺവീനറായ അജീഷ് കെ.വി.യുടെ നേതൃത്വത്തിൽ നടന്നിരുന്ന പ്രവർത്തനങ്ങൾക്ക് ടീം അംഗങ്ങളായ അൻവർ കണ്ണൂർ, കാസിം പാടത്തെകായലിൽ, മൂസ്സഹാജി, മൊയ്തീൻ ഹാജി, മൺസൂർ, ലത്തീഫ് മരക്കാട്ട്, സലീം കണ്ണൂർ, ഷാജി തിരൂർ, മുസ്തഫ കുന്നുമ്മൽ, അൻവർ ശൂരനാട്, നൗഷാദ് പൂനൂർ, മണിക്കുട്ടൻ, ഗംഗൻ, സത്യൻ പേരാമ്പ്ര, നജീബ് കണ്ണൂർ, ബാലൻ, പ്രിൻസ് ഖാലിദ് എന്നിവർ നേതൃത്വം നൽകി. ബി.കെ.എസ്.എഫ് ന്റെ എല്ലാ സഹകരണങ്ങൾക്കും എസ്.എം.എസ് മേധാവി ബൈജു നന്ദി അർപ്പിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി