മനാമ: ബി.കെ.എസ്.എഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ജോമോൻ കുടുംബ സഹായ ഫണ്ട് കൈമാറി. ബി.കെ.എസ്.എഫ് മെമ്പറും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ സിയാദ് ഏഴംകുളം ഇന്ന് രാവിലെ ജോമോന്റെ കുടുംബം താമസിക്കുന്ന വാടക വസതിയിലെത്തിയാണ് രേഖകൾ കൈമാറിയത്. ജോമോന്റെ ഭാര്യ പ്രീതാ ജോമോൻ, മക്കൾ ആശിസ് ജോമോൻ, അശ്വിൻ ജോമോൻ എന്നിവർക്കാണ് രേഖകൾ കൈമാറിയത്. സഹകരിച്ച ഏവർക്കും ബി.കെ.എസ്.എഫ് കൂട്ടായ്മക്കും ജോമോന്റെ കുടുംബം പ്രത്യേകം നന്ദിയും കടപ്പാടും അറിയിച്ചു.


