മനാമ: ബഹ്റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ് “ചിറ്റ് ചാറ്റ്” സംഗീത പരിപാടി സംഘടിപ്പിച്ചു. ബഹ്റൈനിലെ പ്രശസ്ത ഗായകർ ഗോപി നമ്പ്യാർ, സ്നേഹ മുരളീധരൻ, കീബോർഡിസ്റ്റ് നവനീത് എന്നിവർക്കൊപ്പം അവതാരകനായ് മാത്യു ജേക്കബും പങ്കെടുത്തു. ബികെഎസ് സ്റ്റുഡിയോയിൽ നടന്ന പരിപാടി സമാജം ഫേസ്ബുക് പേജിലൂടെ ലൈവായി കലാസ്വാദകരിലെത്തിച്ചു. ഇടയ്ക്കുള്ള ചോദ്യങ്ങൾക്കു ഉത്തരം നൽകിയ പ്രേക്ഷകർക്ക് നിരവധി സമ്മാനങ്ങളും നൽകി.
കോറോണക്കാലത്തു സമാജത്തിന്റെ നിരവധിയായ ജീവകാരുണ്യപ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലും, ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകുന്ന സമാജം കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരിയെയും, നാദബ്രഹ്മം മ്യൂസിക് ക്ലബ് കൺവീനർ ശ്രീജിത്ത് ഫെറോക്കിനെയും പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അഭിനന്ദിച്ചു. പരിപാടി അവതരിപ്പിക്കുന്നവർക്കും കലാപ്രവർത്തകർക്കും, പ്രത്യേകിച്ച് നാദബ്രഹ്മം മ്യൂസിക് ക്ലബ് പ്രവർത്തകർക്കു ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശംസ അറിയിച്ചു.
അടുത്ത വെള്ളിയാഴ്ച ബക്രീദ് ദിനത്തിൽ വൈകീട്ട് 7 മണിക്ക് നടക്കുന്ന ലൈവ് പരിപാടിയിൽ, പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്രയും അവരുടെ വിശേഷങ്ങൾ ആരാഞ്ഞു പി വി രാധാകൃഷ്ണ പിള്ളയും “ചിത്ര വിശേഷം” പരിപാടിയുമായി ബികെഎസ് ഫേസ്ബുക് പേജിൽ ഉണ്ടായിരിക്കുന്നതാണ്.
സമാജത്തിന്റെ എല്ലാ ഫേസ്ബുക് ലൈവ് പരിപാടികളും കാണാനുള്ള ലിങ്ക് https://www.facebook.com/bks.samajamofficial/live/