മനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫ്യുച്ചർ ടച്ച് എക്സ്പോയിൽ ഒന്നാം സ്ഥാനം നേടിയ നാസിൽ നൗഷാദിനു ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (BKCK) സ്നേഹാദരം നൽകി ആദരിച്ചു .
തമിഴ്നാട് ധർമ്മപുരിയിൽ നടന്ന എക്സ്പോയിൽ ഐ ഐ ടി മദ്രാസ്,ഐ ഐ എം ബാംഗ്ലൂർ എന്നിവിടങ്ങളിലടക്കമുള്ള 1500 വിദ്യാർത്ഥികളെ പിന്നിലാക്കിയാണ് മുൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി കൂടിയായ നാസിൽ മികച്ച വിജയം കരസ്ഥമാക്കിയത്. 26 വർഷത്തിലധികമായി സെന്റർ മാർക്കറ്റിലെ കച്ചവടക്കാരനായ നൗഷാദിന്റെ മകനാണ്.
ചടങ്ങിൽ റെയീസ് എം ഇ സ്വാഗതം പറഞ്ഞു.സൈനുദ്ധീൻ കണ്ടിക്കൽ മൊമെന്റോ നൽകി. ഫസൽ ബഹ്റൈൻ,അഷ്റഫ് കാക്കണ്ടി,അൻസാരി ,നൗഷാദ് കണ്ടിക്കൽ,മഷൂദ് എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. സിദ്ദിഖ് നന്ദി പറഞ്ഞു.