ന്യൂഡൽഹി: ഏകാധിപത്യപരമായി പെരുമാറുന്നു എന്ന് ആരോപിച് പശ്ചിമ ബംഗാളിൽ കേന്ദ്ര സഹമന്ത്രിയെ പാർട്ടി ഓഫീസിൽ പൂട്ടിയിട്ട് ബിജെപി പ്രവർത്തകർ. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും ബാങ്കുര എംപിയുമായ സുഭാഷ് സർക്കാരിയെ ആണ് പ്രവർത്തകർ പൂട്ടിയിട്ടത്. മന്ത്രി ഏകാധിപത്യപരമായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് നടപടി.ജില്ലാ കമ്മിറ്റിയിലേക്ക് മന്ത്രി അടുപ്പക്കാരെ മാത്രം പരിഗണിക്കുന്നുവെന്നും പ്രവർത്തകർ ആരോപിച്ചു. ബാങ്കുരയിൽ മന്ത്രി യോഗം ചേരുന്നതിനിടെ ഒരു കൂട്ടം പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ചു കയറി മന്ത്രിയെ പൂട്ടിയിടുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് മന്ത്രിയെ പുറത്തിറക്കിയത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി