അഗർത്തല : ത്രിപുരയില്‍ നിന്ന് പുറത്തുവരുന്ന ആദ്യഘട്ട ഫലസൂചനയില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. 40 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. അതേ സമയം ഇടത് സഖ്യം തങ്ങളുടെ ലീഡ് വർധിപ്പിക്കുന്നുമുണ്ട്.
ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്ര മോതയും ശക്തി തെളിയിക്കുന്നുണ്ട്. തിപ്ര മോതയാണ് രണ്ടാം സ്ഥാനത്ത്. 13 മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ലീഡുണ്ട്.