ചണ്ഡിഗഢ്: സംസ്ഥാനത്തെ എഎപി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി തങ്ങളുടെ എംഎൽഎമാർക്ക് കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തെന്ന് ആം ആദ്മി പാർട്ടി നേതാവും പഞ്ചാബ് ധനമന്ത്രിയുമായ ഹർപാൽ സിംഗ് ചീമ. ഭഗവന്ത് മൻ സർക്കാരിനെ അട്ടിമറിക്കാൻ 10 എഎപി എംഎൽഎമാർക്ക് ബിജെപി 20-25 കോടി രൂപ വാഗ്ദാനം ചെയ്തതായി ഹർപാൽ സിംഗ് ചീമ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ചീമ പറഞ്ഞു. എന്നാൽ ഏതൊക്കെ എം.എൽ.എമാരെയാണ് ബി.ജെ.പി ബന്ധപ്പെട്ടതെന്ന് ഹർപാൽ സിംഗ് ചീമ വെളിപ്പെടുത്തിയിട്ടില്ല. ആവശ്യം വരുമ്പോൾ തെളിവുകൾ പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.