ജയ്പുർ: കോവിഡ് 19 ബാധിച്ച് ചികിത്സയിലിരുന്ന ബിജെപി എംഎൽഎ കിരൺ മഹേശ്വരി മരിച്ചു. 59 വയസായിരുന്നു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയായിരുന്നു മരണം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി ഇവിടെ ചികിത്സയിൽ തുടരുകയായിരുന്നു. രാജസ്ഥാനിലെ രാജ്സമന്തിൽ നിന്നുള്ള എംഎൽഎയാണ് കിരൺ. മൂന്ന് തവണയാണ് ഇവർ മണ്ഡലത്തിൽ നിന്നും ജയിച്ചു കയറിയത്.


