ഹൈദരാബാദ് : ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ ബിജെപിയ്ക്ക് അനുകൂലം. 43 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം നടത്തുന്നത്. ഭരണക്ഷിയായ ടിആർഎസ് 16 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 150 വാർഡുകളിലേക്ക് ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. അതിനാൽ വൈകീട്ടോടെയാകും ഫലപ്രഖ്യാപനമെന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ആശങ്കകൾ മുൻനിർത്തിയാണ് ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താൻ തെലങ്കാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. 74.67 ലക്ഷം വോട്ടർമാരിൽ ഏകദേശം 40 ലക്ഷത്തിനോടടുത്ത് ആളുകൾ വോട്ട് രേഖപ്പെടുത്തിയിരുന്നു.