കാൺപുർ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ റേഷൻ ഷോപ്പുകൾ തെരഞ്ഞെടുക്കുന്നതിനുള്ള യോഗത്തിലെ തർക്കത്തിനിടെ ബിജെപി നേതാവ് പ്രാദേശിക ഭരണാധികാരികൾക്ക് മുന്നിൽവെച്ചു ആൾക്കൂട്ടത്തിനുനേരെ വെടിയുതിർക്കുകയും ഒരു യുവാവ് കൊല്ലപ്പെടുകയും ചെയ്തു. വെടിവയ്പിനെത്തുടർന്നുണ്ടായ ദുരന്തത്തിന് ഇടയിൽ ബിജെപി നേതാവ് ധീരേന്ദ്ര സിംഗ് ഓടി രക്ഷപ്പെട്ടു. ജയ്പ്രകാശ് പാൽ എന്നയാളാണ് കൊല്ലപ്പെട്ടത്.
मुख्यमंत्री जी,देखिए यह विपक्षी पार्टीयों के नेता गोली नहीं चला रहे है,
ये भाजपा के नेता है जो सरेआम गोली मार कर हत्या कर रहे है।
बलिया में भाजपा नेता धीरेन्द्र सिंह ने एसडीएम और सीओ के सामने युवक की गोली मारकर हत्या कर दी है।
उप्र. में कानून और प्रशासन का डर खत्म हो गया है। pic.twitter.com/p75iWTwfyi
— Om Prakash Rajbhar (@oprajbhar) October 15, 2020
ബല്ലിയ ജില്ലയിലെ റിയോട്ടി പ്രദേശത്തെ ദുർജാൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. റേഷൻ കടകൾ അനുവദിക്കുന്നത് സംബന്ധിച്ച യോഗത്തിൽ തർക്കമുണ്ടായതാണ് സംഭവങ്ങളുടെ തുടക്കം. തർക്കം രൂക്ഷമായതോടെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്ഡിഎം) യോഗം നിർത്തിവെക്കാൻ തീരുമാനിച്ചു. എന്നാൽ ഇരു വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. അതിനിടെയാണ് ബിജെപി നേതാവ് കൂടിയായ ധീരേന്ദ്ര സിങ് ആൾക്കൂട്ടത്തിനുനേരെ വെടിയുതിർത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.