
കണ്ണൂര്‍: പൊയിലൂരില്‍ സി.പി.എം- ബി.ജെ.പി. സംഘര്‍ഷത്തില്‍ വെട്ടേറ്റ ബി.ജെ.പി. പ്രവര്ത്തകന് കുറ്റേരി കൊല്ലമ്പറ്റ ഷൈജു(39)വിനെ പരിക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ മറ്റു 3 പേരെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സി.പി.എം. പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം സജിത് ലാല്‍ (30), ഡി.വൈ.എഫ്.ഐ. പൊയിലൂര്‍ മേഖല പ്രസിഡന്റ് ടി.പി. സജീഷ് (26), ആനപ്പാറക്കല്‍ പ്രദീഷ് എന്നിവര്‍ക്കു നേരെയും ആക്രമണമുണ്ടായി.
സി.പി.എം. പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണം. പൊയിലൂര്‍ മുത്തപ്പന് മടപ്പുര ക്ഷേത്രോത്സവ സ്ഥലത്തിനു സമീപമാണ് അക്രമം.
