തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള ബിഷപ്പ് ധർമ്മരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞു. പ്രൊട്ടസ്റ്റന്റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തിൽ പങ്കെടുക്കാൻ യുകെയിലേക്ക് പറക്കാനിരിക്കെയാണ് ഇഡിയുടെ നടപടി. തിരുവനന്തപുരത്ത് സഭയുടെ കീഴിലുള്ള മെഡിക്കൽ കോളേജിൽ പ്രവേശനത്തിനായി വിദ്യാർത്ഥികളിൽ നിന്ന് തലവരിപ്പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ബിഷപ്പ് ഹൗസ്, സഭാ സെക്രട്ടറി പ്രവീണിന്റെ വീട്, കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്റെ വീട് എന്നിവിടെയുൾപ്പെടെ നാലിടങ്ങളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. പരിശോധന 13 മണിക്കൂറോളം നീണ്ടുനിന്നു.
Trending
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍
- തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് നേതാവ്