തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ആഹ്ലാദപ്രകടനം നടത്തിയവർക്കെതിരെ പ്രശസ്ത ഗാനരചിയതാവും സംവിധായകനുമായി ശ്രീകുമാരൻ തമ്പി.
സൈനിക മേധാവിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ സ്മൈലി ഇട്ടവരും സ്വാഹ കമന്റിട്ടവരുമുണ്ട്. ഇതുവരെ നമുക്കൊരു സർവസൈനാധിപൻ ഉണ്ടായിരുന്നില്ല. അങ്ങനെയൊരാളുടെ മരണത്തിൽ ഇത്ര സന്തോഷം കണ്ടെത്തുന്നവർക്കെതിരെ സൈബർ പെലീസ് കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് ശ്രീകുമാരൻ തമ്പി പറയുന്നത്.