മനാമ: ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി(യു.എന്‍.ഡി.പി)യുടെയും ആഗോള പരിസ്ഥിതി ഫെസിലിറ്റിയുടെയും (ജി.ഇ.എഫ്) പിന്തുണയോടെ ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) ‘ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിന്റെ അന്തിമ ദേശീയ വര്‍ക്ക്ഷോപ്പ് – ഏര്‍ളി ആക്ഷന്‍ സപ്പോര്‍ട്ട് പ്രോജക്റ്റ്’ എന്ന പേരില്‍ ദേശീയ ശില്പശാല നടത്തി.
എണ്ണ-പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല, പൊതുസമൂഹം എന്നിവയില്‍നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പം ശില്പശാലയില് പങ്കെടുത്തു.
ബഹ്റൈന്റെ ജൈവവൈവിധ്യ നയത്തെ അന്താരാഷ്ട്ര ചട്ടക്കൂടുകളുമായി യോജിപ്പിക്കുക, നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, സുസ്ഥിര നയത്തിനും ധനസഹായത്തിനും അടിത്തറ പാകുക എന്നിവയിലായിരുന്നു ചര്‍ച്ചകള്‍.
ദീര്‍ഘകാല പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കാന്‍ ദേശീയ നയങ്ങളെ ആഗോള ജൈവവൈവിധ്യ അജണ്ടയുമായി യോജിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. ദൈന പറഞ്ഞു.
ബഹ്റൈനിലെ യു.എന്‍.ഡി.പി. റസിഡന്റ് പ്രതിനിധി അസ്മ ഷലാബി ബഹ്റൈന്റെ പരിസ്ഥിതി സംരംഭങ്ങള്‍ക്ക് സംഘടനയുടെ പിന്തുണ പ്രഖ്യാപിച്ചു.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്