കോട്ടയം: ബിജെപിയില്‍ ചേര്‍ന്ന മെട്രോമാൻ ഇ.ശ്രീധരന്റെ നടപടിയില്‍ ദുഃഖമെന്നു സിപിഐ നേതാവ് ബിനോയ് വിശ്വം. ഇ.ശ്രീധരന്റെ എല്ലാ കഴിവുകളും അംഗീകരിക്കുന്നു. എന്നാല്‍ ആ കഴിവുകള്‍ വിലകുറഞ്ഞ പാര്‍ട്ടിക്കുവേണ്ടി ചെലവഴിക്കണോയെന്ന് അദ്ദേഹം ആലോചിക്കണം.
കഴിഞ്ഞ ദിവസമാണു ശ്രീധരൻ പാർട്ടിയിലേക്ക് എത്തുന്നു എന്ന കാര്യം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചത്. പിന്നാലെ, പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരിക്കുമെന്നു ശ്രീധരൻ പ്രതികരിച്ചു.