ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം എംപി. ആരിഫ് മുഹമ്മദ് ഖാൻമാരെ സംരക്ഷിക്കാൻ ഗവർണർ പദവി വേണ്ടെന്ന് തീരുമാനിക്കേണ്ട കാലഘട്ടമാണിതെന്ന് ബിനോയ് വിശ്വം പറഞ്ഞു. രാജ്ഭവൻ ബി.ജെ.പിയുടെ ഉപകേന്ദ്രമായി മാറി. ഗവർണർ ബിജെപിയുടെ ഗുണ്ടയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
അതേസമയം, ചരിത്രകാരൻ ഇർഫാൻ ഹബീബും ഗവർണറുടെ ആരോപണങ്ങൾ നിഷേധിച്ചു. ഗവർണറുടെ ആരോപണം തീർത്തും തെറ്റാണ്. മറ്റുള്ളവരുടെ വികാരം നോക്കുന്ന ഒരു വിദ്യാർത്ഥിയല്ല ഞാൻ. എന്തുകൊണ്ടാണ് ഗവർണർ ഇപ്പോൾ ഈ വിഷയം ഉന്നയിക്കുന്നതെന്ന് എനിക്കറിയില്ല, “അദ്ദേഹം പറഞ്ഞു.