ബംഗളൂരു: നിയമപ്രകാരമുള്ള ആദായ നികുതി താൻ കൃത്യമായി അടച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയില്‍ അറിയിച്ചു. വ്യാപാരം, ക്രിക്കറ്റ് ക്ലബ് നടത്തിപ്പ്, സിനിമ അഭിനയം എന്നിവ തൊഴിലായതിനാല്‍ വന്ന പണമാണ് അക്കൗണ്ടിലെത്തിയത്. ഇതുമുഴുവന്‍ തന്റെ വരുമാനമല്ലെന്നും ജാമ്യഹർജി പരിഗണിക്കവേ ബിനീഷിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഏഴ് വർഷത്തിനിടെ അഞ്ചര കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലെത്തിയെന്നും, ഇതില്‍ മൂന്നര കോടി രൂപയ്ക്ക് ആദായ നികുതി അടച്ചിട്ടില്ലെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. അതേസമയം ജാമ്യഹർജി വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. ഇത് പതിമൂന്നാം തവണയാണ് കേസ് ഹൈക്കോടതി പരിഗണിച്ചത്.
Trending
- കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
- സ്കൂളിനു സമീപത്തെ ചായക്കടയിൽ മദ്യത്തിൻ്റെ വൻശേഖരം; പ്രതി പിടിയിൽ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് ട്രംപ്
- ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം
- രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി; കേസെടുത്ത് പൊലീസ്
- വിദ്യാര്‍ത്ഥികള്‍ റിസ്ക് എടുക്കാന്‍ തയാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
- യുവതിക്ക് വിവാഹവാഗ്ദാനം നൽകി വർഷങ്ങളായി പീഡിപ്പിച്ചു; ഉത്തർപ്രദേശിൽ കോൺഗ്രസ് എംപി അറസ്റ്റിൽ
- എലപ്പുള്ളി മദ്യനിര്‍മ്മാണ പ്ലാന്റിന് അനുമതി: സര്‍ക്കാര്‍ പിന്മാറണമെന്ന് രമേശ് ചെന്നിത്തല