കടയ്ക്കൽ: മഹിളാ അന്നാ സ്വരാജ് ദേശീയ കൺവെൻഷനിൽ കേരളത്തിൽ നിന്നും കുടുംബശ്രീ വഴി പങ്കെടുക്കാൻ അവസരം ലഭിച്ച ബിന്ദു കുറ്റിക്കാടിന് കോട്ടപ്പുറം ഗ്രൂപ്പിന്റെയും ഓർമ്മകൂടാരം ഗ്രൂപ്പിന്റെയും ആദരം നൽകി. കടയ്ക്കൽ ഗ്രൂപ്പ് രക്ഷധികാരികളായ ആർ. എസ് ബിജു, കടയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ശ്രീജ എന്നിവർ ചേർന്ന് ആദരം നൽകി. സുനിൽ ശങ്കർ നഗർ,ഡോ: ലക്ഷ്മി,സിന്ധു കാരക്കാട്, ബിൻമോൾ, സുജീഷ് ലാൽ എന്നിവർ പങ്കെടുത്തു.
