ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികൾക്ക് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി ഗുജറാത്ത് സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. 11 പ്രതികളെയും കേസിന്റെ ഭാഗമാക്കാനും നിർദേശം നൽകി. സിപിഎം നേതാവ് സുഭാഷിണി അലി, മാധ്യമ പ്രവർത്തക രേവതി ലാൽ, സാമൂഹിക പ്രവർത്തക രൂപരേഖ റാണി എന്നിവരാണ് ഹർജിക്കാർ. 15 വർഷം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചിരുന്നു. കൂട്ടബലാത്സംഗക്കേസിലെ ഇര ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രതികളെ വിട്ടയച്ചതോടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി തന്റെ അഭിഭാഷകൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞു. സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കപ്പെടണം. സ്വാതന്ത്ര്യ ദിനത്തിലെ സർക്കാരിന്റെ തീരുമാനം 20 വർഷം മുമ്പുള്ള അവസ്ഥയിലേക്ക് തിരികെ കൊണ്ടുവന്നതായി അവർ പറഞ്ഞു.സമാധാനത്തോടെ അന്തസായി ജീവിക്കാനുള്ള അവകാശം തിരികെ ലഭിക്കണം. സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാരെടുത്ത തീരുമാനം 20 വര്‍ഷം മുന്‍പത്തെ അവസ്ഥയിലേയ്ക്ക് തന്നെ തിരികെ എത്തിച്ചിരിയ്ക്കുകയാണ് എന്നും അവര്‍ പറഞ്ഞു.
Trending
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍
- തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് നേതാവ്
- സർക്കാർ ഏജൻസിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോൺ കോൾ, വിവരങ്ങൾ പറഞ്ഞു; പിന്നാലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി
- ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം: ബഹ്റൈന്‍ തോല്‍വി
- ബഹ്റൈന്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു
- സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവിദ്യാർത്ഥികളെ ഇന്ത്യൻ സ്കൂൾ ആദരിച്ചു