ന്യൂഡല്‍ഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെയും കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. സി.പി.എം നേതാവ് സുഭാഷിണി അലി ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്. അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എൻ വി രമണ അംഗീകരിച്ചു. ഹർജി നാളെ പരിഗണിക്കാനാണ് സാധ്യത. അലിയെ കൂടാതെ ലോക്സഭാംഗം മഹുവ മൊയ്ത്ര, മാധ്യമ പ്രവർത്തക രേവതി ലൗല്, രൂപ് രേഖ വര്‍മ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇവര്‍ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അപർണ ഭട്ട് എന്നിവർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. 14 പേരെ കൊലപ്പെടുത്തിയ കേസിലും ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലും പ്രതികളായ 11 പേരെയാണ് ശിക്ഷയിൽ ഇളവ് നൽകി വിട്ടയച്ചതെന്ന് കപിൽ സിബൽ കോടതിയെ അറിയിച്ചു.
Trending
- തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, 80% കടന്ന കുതിപ്പ്; കുറവ് ആറ്റിങ്ങലിൽ, ജില്ലയിലാകെ പോളിംഗ് ശതമാനം 76.98
- മുന്നണികളില്‍ ആശങ്ക വിതച്ച് കനത്ത പോളിംഗ്, 80% കടന്നേക്കും; ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വലിയ വര്‍ധന
- വോട്ടെടുപ്പിനിടെ കണ്ണൂരിൽ പലയിടത്തും സംഘർഷം, ടികെ ഗോവിന്ദനെ കൂക്കിവിളിച്ച് സിപിഎം; കണ്ണൂരിലാകെ 9 ഇടങ്ങളിൽ കയ്യാങ്കളിയും അക്രമവും
- സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് റാഷിദ് സിപി; 102 സീറ്റ് വരെ നേടും; ‘ന്യൂനപക്ഷം ഇടതുപക്ഷത്തെ പരിപൂർണമായി കൈവിട്ടു’
- വോട്ടെടുപ്പിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി; ‘നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം’
- അസമിലും പുതുച്ചേരിയിലും പോളിങ്ങിൽ കുതിപ്പ്, ഭരണം മാറുമോ അതോ തുടരുമോ? ഉറ്റുനോക്കി കോൺഗ്രസും ബിജെപിയും
- പശ്ചിമേഷ്യൻ സംഘർഷം: റഷ്യയുടെ എണ്ണവരുമാനം ഇരട്ടിയായി; ഏപ്രിലിൽ ലഭിച്ചത് 900 കോടി ഡോളർ
- കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ നീണ്ട നിര
