അഹമ്മദാബാദ്: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കാൻ ഉത്തരവിട്ട സർക്കാർ പാനലിൽ പകുതിയും ബി.ജെ.പി അനുഭാവികൾ. 10 അംഗ കമ്മിറ്റിയിൽ അഞ്ച് പേർ ബി.ജെ.പിയിൽ നിന്നുള്ളവരാണ്. ബിജെപി എംഎൽഎമാരും ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഉപദേശക കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതുകൂടാതെ പാർട്ടിയുമായി ബന്ധമുള്ള മറ്റ് രണ്ട് പേർ കൂടി കമ്മിറ്റിയിലുണ്ട്.
കമ്മിറ്റിയുടെ ഭാഗമായ വിനിത ലെലെയെ ഒരു സാമൂഹിക പ്രവർത്തകയായാണ് വിശേഷിപ്പിച്ചിരിക്കുന്നതെങ്കിലും അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അവർ ഒരു ബിജെപി പ്രവർത്തകയാണെന്നാണ് കാണിക്കുന്നതെന്ന് റിപ്പോർട്ട് ഉണ്ട്.