
കോഴിക്കോട്: ബാലുശ്ശേരിയില്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് കോക്കല്ലൂരിലാണ് ബൈക്കില്‍ സഞ്ചരിച്ച 9ാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്.
ബൈക്ക് ഓടിച്ച വിദ്യാര്‍ത്ഥിയെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു. വാഹന ഉടമയായ രക്ഷിതാവിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
