ബിജു മേനോനെയും വിനീത് ശ്രീനിവാസനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ‘തങ്കം’ ട്രെയിലർ പുറത്തിറങ്ങി. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ജനുവരി 26ന് തിയേറ്ററുകളിലെത്തും.
ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവരെ കൂടാതെ അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദംഗൽ, അഗ്ലി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമിഴ്, മറാത്തി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ , ഫഹദ് ഫാസിൽ , ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ- സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, വസ്ത്രാലങ്കാരം- മസാർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂർ, സൗണ്ട് മിക്സിങ്- തപസ് നായിക്.