കൊല്ലം: സിപിഎം-ൻറെ 23 ആം പാർട്ടി കോൺഗ്രസ് സമ്മേളനത്തിന്റെ ഭാഗമായുള്ള കടയ്ക്കൽ പഞ്ചായത്തിലെ മിഷൻകുന്ന് ബ്രാഞ്ച് സമ്മേളനത്തിൻറെ ഒരുക്കങ്ങൾക്കിടയിൽ പാർട്ടി പ്രവർത്തകനായ ബിജു പാമ്പ് കടിയേറ്റു മരിച്ചു.
രാത്രിയിൽ പാമ്പ് കടിയേറ്റ ബിജുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചുവെങ്കിലും ശ്രീകാര്യത്ത് വച്ച് മരണപ്പെട്ടു. തുടർന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അമ്മ: പത്മിനി, ഭാര്യ: രജനി, മകൾ: ബിനയ, സഹോദരി: വിന്ധ്യ അനിൽ കുമാർ, സഹോദരി ഭർത്താവ്: അനിൽ കുമാർ.
ശവസംസ്കാര ചടങ്ങിൽ മുൻമന്ത്രിയും സിപിഐ ജില്ലാ സെക്രട്ടറിയുമായ മുല്ലക്കര രത്നാകരൻ, കടയ്ക്കൽ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രഭുല്ല ഘോഷ്, കടക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായ എസ്. വിക്രമൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതിക വിദ്യാധരൻ, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മാധുരി, സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം വി സുബ്ബലാൽ തുടങ്ങിയവർ പങ്കെടുത്തു.