അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
ഈ അവസാനറൗണ്ടിൽ മത്സരിക്കുന്നത് ഡിംപ്ൾ ഭാൽ , സായ് വിഷ്ണു , മണിക്കുട്ടൻ , റിതു മന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്ണൻ , റംസാൻ എന്നീ 8 മത്സരാര്ഥികളാണ്. വിജയിയെ നിർണയിക്കുന്നത് പ്രേക്ഷകർ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും .
പ്രശസ്ത ചലച്ചിത്രതാരങ്ങളായ സൂരജ് വെഞ്ഞാറമൂട് , അനു സിതാര , ദുർഗ കൃഷ്ണൻ , സാനിയ അയ്യപ്പൻ , ടിനി ടോം , പാഷാണം ഷാജി , പ്രജോദ് കലാഭവൻ , ധർമജൻ , ഗ്രേസ് ആന്റണി , ആര്യ , വീണ നായർ എന്നിവരുടെ വിവിധകലാപരിപാടികളും ഈ സദസ്സിൽ അരങ്ങേറി .
ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 1 , ഞായറാഴ്ച രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.