മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പരിപാടിയാണ് ബിഗ് ബോസ് സീസണ് 4. ഈ മാസം തന്നെ ഷോ ആരംഭിക്കും. അവതാരകനായി ഇത്തവണയും മോഹൻലാൽ തന്നെയാണ് എത്തുന്നത്. മോഹൻലാലിന് പകരം സുരേഷ് ഗോപി എത്തുമെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
മോഹൻലാൽ ‘ബറോസ്’ അടക്കമുള്ള ചിത്രങ്ങളുടെ തിരക്കിലായതിനാൽ ഷോയിൽ നിന്ന് മാറി നിൽക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതോടെ മോഹൻലാൽ ആരാധകർ നിരാശയിലായിരുന്നു.
മത്സരാർത്ഥിയായി സന്തോഷ് പണ്ഡിറ്റ് എത്തുമെന്ന രീതിയിലും റിപ്പോർട്ടുകളുണ്ടായിരുന്നു. ബിഗ് ബോസ് തമിഴിൽ നിന്ന് നേരത്തെ കമലഹാസൻ പിന്മാറിയിരുന്നു. ഇത്തവണ ചിമ്പുവാണ് അവതാരകനായി എത്തുന്നത്. ഹിന്ദിയിൽ സൽമാൻ ഖാനാണ് അവതാരകൻ.
