
ബിഗ് ടിക്കറ്റ് സീരീസ് 281 ലൈവ് ഡ്രോയിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് മലയാളിക്ക്. സൗദി അറേബ്യയിൽ താമസിക്കുന്ന 52 വയസ്സുകാരനായ ക്യു.സി സൂപ്പർവൈസർ പി.വി. രാജനാണ് സമ്മാനം നേടിയത്.
“സുഹൃത്തുക്കൾക്കൊപ്പമാണ് ഞാൻ ഇത്തവണ ബിഗ് ടിക്കറ്റ് എടുത്തത്. വിജയിച്ചു എന്നറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ സന്തോഷം അതിരുകവിഞ്ഞു. ഞാൻ ചിന്തിച്ചത് എങ്ങനെയാകും എന്റെ സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും പ്രതികരിക്കുക എന്നതായിരുന്നു. ഞങ്ങൾ എല്ലാവർക്കും ഒരു സ്വപ്നം യാഥാർത്ഥ്യമായ നിമിഷമാണിത്.” – പി.വി. രാജൻ പറയുന്നു.
16 സുഹൃത്തുക്കൾക്കൊപ്പമാണ് പി.വി. രാജൻ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. തനിക്ക് ലഭിച്ച പങ്ക് ഉപയോഗിച്ച് ജീവകാരുണ്യപ്രവർത്തികൾ നടത്തും. ഒരു ഭാഗം കുടുംബത്തിനായി ചെലവഴിക്കും. – വിജയി പറഞ്ഞു.

മസെരാറ്റി ഗ്രെക്കാലെ കാർ സ്വന്തമാക്കിയത് ബംഗ്ലാദേശിൽ നിന്നുള്ള മുഹമ്മദ് റൂബൽ ആണ്. അബുദാബിയിലാണ് റൂബൽ താമസിക്കുന്നത്. അദ്ദേഹവും സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
ഡിസംബറിൽ ആഴ്ച്ചതോറുമുള്ള ഇ-ഡ്രോകളും തുടരും. അഞ്ച് വിജയികൾക്ക് ഓരോ ആഴ്ച്ചയും 100,000 ദിർഹംവീതം നേടാം. ഡിസംബർ 1-നും 24-നും ഇടയ്ക്ക് ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ദി ബിഗ് വിൻ മത്സരത്തിലേക്ക് ഓട്ടോമാറ്റിക് എൻട്രി ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന നാലു പേർക്ക് ജനുവരി 3-ന് നടക്കുന്ന ലൈവ് ഡ്രോ കാണാം. കൂടാതെ 50,000 മുതൽ 150,000 ദിർഹംവരെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും സ്വന്തമാക്കാം. ജനുവരി ഒന്നിന് മത്സരാർത്ഥികളുടെ പേരുകൾ പുറത്തുവിടും.
ഡ്രീം കാർ സീരീസിൽ ജനുവരി 3-ന് ബി.എം.ഡബ്ല്യു 430ഐ ആണ് നൽകുന്നത്. ഫെബ്രുവരി 3-ന് ബി.എം.ഡബ്ല്യു എക്സ്5 നൽകും.


