
ബിഗ് ടിക്കറ്റിന്റെ സീരീസ് 281 ഡ്രോയിൽ പത്ത് വിജയികൾ 100,000 ദിർഹംവീതം നേടി. വിജയികളിൽ രണ്ടു പേർ മലയാളികളാണ്.
അജ്മാനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന നഴ്സായ ടിന്റു ജെസ്മോൻ ആണ് ഒരു വിജയി. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ടിന്റു ബിഗ് ടിക്കറ്റിന്റെ ഭാഗമായത്. സമ്മാനത്തുക എല്ലാവർക്കും ഒപ്പം പങ്കുവെക്കുമെന്ന് ടിന്റു പറഞ്ഞു.
ദുബായിൽ അക്കൗണ്ടന്റായ സനിൽ കുമാറാണ് മറ്റൊരു മലയാളി വിജയി. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് സനിൽ കുമാർ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. സമ്മാനത്തുക പങ്കുവെക്കുമെന്ന് സനിൽ പറയുന്നു. ഇതിന് മുൻപ് 2024-ലും അദ്ദേഹം ഒരു ലക്ഷം ദിർഹം സമ്മാനം നേടിയിട്ടുണ്ട്.
രാജസ്ഥാനിൽ നിന്നുള്ള രാകേഷ് കുമാർ കൊഡവാനിയാണ് ഇന്ത്യയിൽ നിന്നുള്ള മറ്റൊരു വിജയി. ദുബായിലാണ് രാകേഷ് താമസിക്കുന്നത്. സമ്മാനത്തുക കുടുംബത്തിനായി ചെലവാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ദുബായിൽ നിന്നുള്ള മുഹമ്മദ് നസീറും വിജയിയായി.
ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, കാനഡ, ചൈന, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.
ഡിസംബറിൽ ബിഗ് ടിക്കറ്റ് 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 3-നാണ് ലൈവ് ഡ്രോ. അതേദിവസം സമാശ്വാസ സമ്മാനമായി അഞ്ച് ഭാഗ്യശാലികൾക്ക് 50,000 ദിർഹംവീതം ലഭിക്കും.
ഡിസംബറിൽ ആഴ്ച്ചതോറുമുള്ള ഇ-ഡ്രോകളും തുടരും. അഞ്ച് വിജയികൾക്ക് ഓരോ ആഴ്ച്ചയും 100,000 ദിർഹംവീതം നേടാം. ബിഗ് ടിക്കറ്റ് യൂട്യൂബ് ചാനലിൽ രാവിലെ 11-നാണ് തത്സമയ ഇ-ഡ്രോ.
ഡിസംബർ 1-നും 24-നും ഇടയ്ക്ക് ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ദി ബിഗ് വിൻ മത്സരത്തിലേക്ക് ഓട്ടോമാറ്റിക് എൻട്രി ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന നാലു പേർക്ക് ജനുവരി 3-ന് നടക്കുന്ന ലൈവ് ഡ്രോ കാണാം. കൂടാതെ 50,000 മുതൽ 150,000 ദിർഹംവരെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും സ്വന്തമാക്കാം. ജനുവരി ഒന്നിന് മത്സരാർത്ഥികളുടെ പേരുകൾ പുറത്തുവിടും.
ഡ്രീം കാർ സീരീസിൽ ജനുവരി 3-ന് ബി.എം.ഡബ്ല്യു 430ഐ ആണ് നൽകുന്നത്. ഫെബ്രുവരി 3-ന് ബി.എം.ഡബ്ല്യു എക്സ്5 നൽകും.


