
ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ബിഗ് വിൻ മത്സരത്തിൽ വിജയികളായി രണ്ട് മലയാളികൾ. മൊത്തം 540,000 ദിർഹത്തിന്റെ സമ്മാനമാണ് നാല് വിജയികൾ പങ്കുവച്ചത്.
കേരളത്തിൽ നിന്നുള്ള 57 വയസ്സുകാരനായ പ്രവാസി ലാസർ ജോസഫ് ആണ് ഒരു വിജയി. ഷാർജയിലാണ് ലാസർ താമസിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെ അദ്ദേഹം നേടിയത് 110,000 ദിർഹം.
ഖത്തറിൽ താമസിക്കുന്ന ഇജാസ് യൂനുസാണ് വിജയിയായ രണ്ടാമത്തെ മലയാളി. 34 വയസ്സുകാരനായ ഇജാസ് എൻജിനീയറാണ്. 150,000 ദിർഹമാണ് സമ്മാനം. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. തനിക്ക് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നൽകാനാണ് ഇജാസ് ആഗ്രഹിക്കുന്നത്.


