മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. പോലീസും കസ്റ്റംസും നടത്തിയ പരിശോധനയിൽ രണ്ട് യാത്രക്കാരിൽനിന്നായി 78 ലക്ഷം രൂപ വരുന്ന 1321 ഗ്രാം സ്വർണം കണ്ടെടുത്തു.ധർമടം സ്വദേശി മുഹമ്മദ് ഷാഹിൽ, മുഴപ്പിലങ്ങാട് സ്വദേശി ജാബിർ പുതിയപുരയിൽ എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. വിമാനത്താവള പരിസരത്തുനിന്നാണ് ഒരു കിലോയോളം വരുന്ന സ്വർണവുമായി വിമാന യാത്രക്കാരനെ പോലീസ് പിടികൂടിയത്.ധർമടം സ്വദേശി മുഹമ്മദ് ഷാഹിൽനിന്നു 930 ഗ്രാം സ്വർണമാണ് എയർപോർട്ട് പോലീസ് പിടികൂടിയത്. ജാബിറിൽനിന്നു 23,40, 135 രൂപ വരുന്ന 391 ഗ്രാം സ്വർണം വിമാനത്താവളത്തിലെ കസ്റ്റംസും പിടികൂടി.എയർപോർട്ട് സ്റ്റേഷൻ എസ്ഐ കെ.വി. പ്രശാന്തന്റെ നേതൃത്വത്തിലുളള പോലീസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും.മുഹമ്മദ് ഷാഹിലിന്റെ ബാഗേജുകൾക്കുള്ളിലുണ്ടായിരുന്ന ജ്യൂസ് മിക്സറിനുള്ളിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വർണം. ജാബിർ ധരിച്ച ഷർട്ടിലും പാന്റിലും പേസ്റ്റ് രൂപത്തിൽ സ്വർണം ഒട്ടിച്ചാണ് കടത്താൻ ശ്രമിച്ചത്.
Trending
- പുതിയ സമരരീതി പ്രഖ്യാപിച്ച് ആശാവർക്കർമാർ; വ്യാഴാഴ്ച മുതൽ നിരാഹാര സമരം
- ആനയെഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
- ബഹ്റൈനിൽ കാർ സൈക്കിളിൽ ഇടിച്ച് മലയാളി വിദ്യാർഥി മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- വണ്ടിപ്പെരിയാറിൽ മയക്കുവെടിവെച്ച കടുവ ചത്തു
- ICRF വനിതാ ഫോറം KCAയുമായി സഹകരിച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
- കൊല്ലം പ്രവാസി അസോസിയേഷന് ഇഫ്താര് സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ഇൻഡക്സ് ബഹ്റൈൻ ഇഫ്താർ സംഗമം നടത്തി
- ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു