വാഷിംഗ്ടണ്‍ ഡിസി: ലോകമെങ്ങും ഭീതിയുടെ നിഴൽപരത്തി കോവിഡ് 19 വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നുവെന്ന വാർത്തകൾക്കിടയിൽ, പരിഭ്രാന്തി ആവശ്യമില്ലെന്നും അമേരിക്കാ ലോക്ക്ഡൗണിലേക്ക് പോകുകയില്ലെന്നും പ്രസിഡന്റ് ബൈഡൻ ഉറപ്പു നൽകി.
അതേസമയം ഈ വൈറസിനെ പ്രതിരോധിക്കുന്നതിന് ഇപ്പോൾ ഉപയോഗിക്കുന്ന വാക്സീൻ ഫലപ്രദമാണെന്നും എല്ലാവരും വാക്സീൻ എടുക്കണമെന്നും, ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ബൈഡൻ നിർദേശിച്ചു.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഒമിക്രോണിന്റെ വ്യാപനത്തിൽ ആശങ്ക ഉണ്ടെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപുറകെയാണ് ബൈഡൻ പുതിയ പ്രസ്താവന ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വൈറ്റ് ഹൗസ് പൗരൻമാരോട് അഭ്യർഥിച്ചിരുന്നു.
ഒമിക്രോണിനെ കുറിച്ചു കൂടുതൽ പഠനം ആവശ്യമാണെന്നും അമേരിക്കൻ ശാസ്ത്രജ്ഞർ ഇതിനെകുറിച്ചുള്ള ഗവേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞു. ജോണ്സൻ ആൻഡ് ജോണ്സൻ, ഫൈസർ, മൊഡേനെ തുടങ്ങിയ മരുന്നു കന്പനികളുമായി കൂടുതൽ ചർച്ച നടത്തിവരികയാണെന്നും ആവശ്യമെങ്കിൽ പുതിയ വാക്സീൻ കണ്ടെത്തുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു