സിനിമാരംഗത്തെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഭാവനയും. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും രണ്ടു താരങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പുതുതായി ഭാവന തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം പകർത്തിയത് മഞ്ജുവാണ്.
മഞ്ഞ വെളിച്ചത്തിന്റെ പശ്ചാത്തലത്തിലുള്ള ഭാവനയുടെ ഒരു പോർട്രെയിറ്റ് ചിത്രമാണത് ഭാവന പങ്കുവെച്ചത്. “നാമെല്ലാവരും അൽപ്പം തകർന്നവരാണ്, ആ വിള്ളലുകളിലൂടെയാണല്ലോ വെളിച്ചം വരുന്നത്,” എന്നാണ് ചിത്രത്തിന് താരം കൊടുത്ത അടിക്കുറിപ്പ്. മലയാളികൾക്കെന്നും പ്രിയപ്പെട്ട നടിയാണ് ഭാവന. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണാണ് ഭാവന ഒടുവില്‍ അഭിനയിച്ച മലയാളചിത്രം. തുടര്‍ന്ന് കന്നഡ സിനിമകളിലാണ് ഭാവന കൂടുതല്‍ വേഷമിട്ടത്. 96ന്റെ കന്നഡ റീമേക്കായ 99ല്‍ ജാനകി ദേവിയായി എത്തിയത് ഭാവന ആയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബജ്‍രംഗിയിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.