തിരുവനന്തപുരം:ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എന്‍ വി കൃഷ്ണവാര്യര്‍ സ്മാരക വൈജ്ഞാനിക പുരസ്കാരത്തിന് അഭിലാഷ് മലയിലിനെ തെരഞ്ഞെടുത്തു. റയ്യത്തുവാരി എന്ന കൃതിക്കാണ് പുരസ്കാരം. ഡോ. കെഎം ജോര്‍ജ് സ്മാരക ഗവേഷണ പുരസ്കാരത്തിന് ഡോ.അശോക് എ ഡിക്രൂസ്, ഡോ രതീഷ് എന്നിവര്‍ അര്‍ഹരായി. എംപി കുമാരന് സ്മാരക വിവര്‍ത്തന പുരസ്കാരത്തിന് ആശാലതയെ തെരഞ്ഞെടുത്തു. താര്‍ക്കികരായ ഇന്ത്യക്കാര്‍ എന്ന കൃതിക്കാണ് പുരസ്കാരം. വൈജ്ഞാനികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കാനും പ്രോത്സാഹിപ്പിക്കാനുമായി ഒരു ലക്ഷം രൂപ വീതം നല്കുന്ന മൂന്ന് പുരസ്കാരങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ചിട്ടുളള കൃതികളും പ്രബന്ധങ്ങളുമാണ് പുരസ്കാരത്തിനായി പരിഗണിച്ചിട്ടുളളത്. പുരസ്കാരങ്ങള്‍ 2023 സെപ്റ്റംബര്‍ 20 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് വിതരണം ചെയ്യും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 55-ാം വാര്‍ഷികാഘോഷത്തിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. വൈലോപ്പിള്ളി സംസ്കൃതിഭവനില് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷ്യത വഹിക്കും. മന്ത്രിമാരായ ആര് ബിന്ദു, വി ശിവന്‍കുട്ടി, ജി ആര് അനില്‍, ആന്റണി രാജു, വി കെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന് എന്നിവര്‍ പങ്കെടുക്കും.
Trending
- ഇംഗ്ലണ്ടിൽ ചരക്കു കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ച് വന്‍ അപകടം
- ബഹ്റൈന്‍ രാജാവ് കുതിരപ്പന്തയോത്സവത്തില് പങ്കെടുത്തു
- പിണറായി വിജയന് മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശം : വെള്ളാപ്പള്ളി നടേശന്
- മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി
- ബഹ്റൈന്‍ ബജറ്റ്: സര്‍ക്കാര്‍, പാര്‍ലമെന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി
- ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്; ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു
- ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവ്; വിവിധയിടങ്ങളിൽ പരിശോധന, എംഡിഎംഎ കൈവശം വച്ച ആറ് പേർ അറസ്റ്റിൽ
- പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു