
മനാമ: ബഹ്റൈനിലെ ഭാരതി അസോസിയേഷൻ, ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ച് ഇന്ത്യൻ ക്ലബ് ഇൻഡോർ ഓഡിറ്റോറിയത്തിൽ ഗ്രാൻ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

സമൂഹത്തിൻ്റെ വിവിധ തുറകളിൽപെട്ട 450ലധികം ആളുകൾ പങ്കെടുത്തു.
ഇന്ത്യൻ ക്ലബ്ബ് വൈസ് പ്രസിഡന്റ് ജോസഫ് ജോയ് സ്വാഗത പ്രസംഗം നടത്തി. ഭാരതി അസോസിയേഷൻ പ്രസിഡന്റ് വല്ലം ബഷീർ, ഡിസ്കവർ ഇസ്ലാം സൊസൈറ്റിയെ പ്രതിനിധീകരിച്ച് അൻവർദീൻ എന്നിവർ പ്രഭാഷണം നടത്തി.

ഭാരതി അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൾ ഖയ്യൂം നന്ദി പറഞ്ഞു.
തമിഴ്നാട്ടിൽ ഇഫ്താർ വിരുന്നിൽ വിളമ്പുന്ന പരമ്പരാഗത കഞ്ഞിയായ ‘നോമ്പു കഞ്ഞി’ വിരുന്നിൽ ഉൾപ്പെടുത്തിയിരുന്നു.
